സംരഭകത്വ ശില്പശാല
Wednesday 18 February 2026 12:27 AM IST
കോട്ടയം : വ്യവസായ വാണിജ്യ വകുപ്പും മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസും ചേർന്ന് സംരഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിക്കും. ഇന്ന് രാവിലെ 10.30 ന് ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിൽ ഹാളിൽ നടക്കുന്ന പരിപാടി ഈരാറ്റുപേട്ട നഗരസഭാദ്ധ്യക്ഷൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്യും.നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഫാത്തിമ അൻസർ അദ്ധ്യക്ഷത വഹിക്കും. മീനച്ചിൽ ഉപജില്ലാ വ്യവസായ ഓഫീസർ എ.വി. നിഷാമോൾ മുഖ്യപ്രഭാഷണം നടത്തും. വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വിവിധ സംരംഭ സഹായ പദ്ധതികളും പുതിയ സംരംഭക സാധ്യതകളും ശില്പശാലയിൽ വിശദീകരിക്കും.