പുതുയുഗ യാത്ര : സ്വീകരണം നൽകും
ചങ്ങനാശേരി: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് വരവേൽപ്പ് നൽകാൻ അർക്കാലിയായിൽ ചേർന്ന യു.ഡി.എഫ് ടൗൺ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ യോഗം തീരുമാനിച്ചു. 10 കേന്ദ്രങ്ങളിൽ വിളംബര സമ്മേളനങ്ങൾ നടത്തും. 24 ന് നടക്കുന്ന സ്വീകരണ പരിപാടിയിൽ ടൗണിൽ നിന്ന് 1000 പേരെ പങ്കെടുപ്പിക്കും. കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിയാദ് അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജോമി ജോസഫ്, പി.എച്ച് നാസർ, ആന്റണി കുന്നുംപുറം, പി.എൻ നൗഷാദ്, അഡ്വ.ചെറിയാൻ ചാക്കോ, ആർ.ശശിധരൻ നായർ, ജോർജുകുട്ടി മാപ്പിളശ്ശേരി, മുഹമ്മദ് സിയാ, തോമസ് അക്കര, സിബിച്ചൻ ഇടശ്ശേരിപ്പറമ്പിൽ, മാത്യു വർഗീസ് തെക്കനാട്ട്, ഗീതാ ശ്രീകുമാർ, നജിയ നൗഷാദ്, സന്തോഷ് ആന്റണി, കുഞ്ഞുമോൻ പുളിമൂട്ടിൽ, മാർട്ടിൻ സ്‌കറിയ, ഷാജി ആലുങ്കൽ, എം.എച്ച് ഹനീഫ, ബാബു വള്ളപ്പുര എന്നിവർ പങ്കെടുത്തു.