ഈ നാളുകാർക്ക് സ്ത്രീകള്‍ കാരണം സുഖവും സമാധാനവും; ഇഷ്ട മംഗല്യയോഗം ഉണ്ടാകും

Tuesday 17 February 2026 5:30 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ഫെബ്രുവരി 18 - 1199 കുഭം 6 ബുധനാഴ്ച . ( 36 നാഴിക 11 വിനാഴിക വരെ ചതയം ശേഷം പൂരുരുട്ടാതി നക്ഷത്രം) [ പ്രഥമ തിഥി 25 നാഴിക 25 വിനാഴിക വരെ ] ( രാഹുകാലം 12 മണി മുതൽ 1.30 മണി വരെ )

അശ്വതി: എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും,പുതിയ കൂട്ടുകെട്ട് ഗുണം ചെയ്യും, സമ്പത്ത്‌ സമൃദ്ധി, പരീക്ഷകളില്‍ സമുന്നത വിജയം ലഭിക്കും.

ഭരണി: ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, നിര്‍ബന്ധ ബുദ്ധി ഒഴിവാക്കുക, ജാമ്യം നിന്നതില്‍ പ്രശ്നങ്ങൾ, ശാരീരികമായി ചെറിയ അസ്വസ്ഥത, കലഹങ്ങളും തര്‍ക്കങ്ങളും കാരണം മനസ് കലുഷിതമാകും.

കാര്‍ത്തിക: ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക, അന്യദേശ വാസം, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം, ഉദ്യോഗ കയറ്റം, ലോക പ്രശംസ, ബന്ധുജന സമാഗമം, സത്സംഗങ്ങളില്‍ പങ്കെടുക്കും.

രോഹിണി: സ്വതന്ത്രരായി ജീവിക്കാനും പ്രവര്‍ത്തിക്കാനും താല്‍പ്പര്യം കാണിക്കും, പ്രവര്‍ത്തന വിജയം, പ്രശ്നങ്ങള്‍ക്ക് പരിഹാരം, സുഖപ്രദമായ കുടുംബജീവിതം. മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അര്‍ഹാനാകും, കുടുബസുഖം.

മകയിരം: ധന സമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കുകയും അതിനു എന്ത് മാര്‍ഗം അവലംബിക്കുകയും ചെയ്യും, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടിയെടുക്കും, ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, ഭാര്യാ ഗുണം.

തിരുവാതിര: മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, വരവ് അധികരിക്കും, വിദേശ വാസം ഗുണപ്രദമാകും, വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി, രോഗശാന്തി, പുതിയവസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങൾ തേടിയെത്തും.

പുണര്‍തം: മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, ആഗ്രഹിച്ച സംഗതികള്‍ അപ്രതീക്ഷിതമായി നടക്കും, അംഗീകാരവും ആദരവും ലഭിക്കും, സ്ത്രീകള്‍ കാരണം സുഖവും സമാധാനവും,‍ മംഗളകർമ്മങ്ങളില്‍ പങ്കെടുക്കും.

പൂയം: സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം, വ്യാപാരികള്‍ക്ക് നല്ലസമയം. കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും, യാത്രാഗുണം, ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങൾ, ശത്രു ജയം, വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും.

ആയില്യം: ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും, പ്രവര്‍ത്തികളും നേരിടും, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, സന്താനങ്ങള്‍ മൂലം കഷ്ടപാടുകൾ സാമ്പത്തിക കാര്യങ്ങളില്‍ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.

മകം: പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക, കളത്രദുഃഖം, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല, തന്നിഷ്ടപ്രകാരംപ്രവര്‍ത്തിക്കും.

പൂരം: പൊതുവേ അലസരും മടിയരും ആയിരിക്കും, പണമോ വിലപ്പെട്ട രേഖകളോ നഷ്ടപെടാതെ നോക്കണം. ചിട്ടി ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങള്‍, സഹോദരില്‍നിന്നും പ്രയാസങ്ങൾ, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, ആദായത്തില്‍ കുറവ് അനുഭവപ്പെടും.

ഉത്രം: മറ്റുള്ളവരില്‍ നിന്നും ക്ലേശകരമായ അനുഭവങ്ങള്‍ വരാം, ധനചെലവ്, ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടും, സ്ഥാനമാറ്റം, താഴ്ത്തപെടല്‍ എന്നിവ അനുഭവത്തില്‍ വരും, അന്യരെ വിശ്വാസപൂര്‍വ്വം ഒന്നും ഏല്പ്പിക്കരുത്.

അത്തം: സംരംഭങ്ങള്‍ക്ക് താത്ക്കാലികമായി മന്ദത അനുഭവപ്പെടും. ശത്രു ഭീതിയും പരാജയവും, അപമാനം, ആഗ്രഹത്തിന് വിപരീതമായി കുടുംബാംഗങ്ങൾ പെരുമാറും, ദാമ്പത്യ സുഖക്കുറവനുഭപ്പെടും, ചിന്തയിലുണ്ടാകുന്ന സംഗതികള്‍ പ്രായോഗികമാക്കാന്‍ നന്നേ ബുദ്ധിമുട്ടും.

ചിത്തിര: മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ചു നടക്കുന്നതിനാല്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും, ചിലരുടെ കാര്യത്തില്‍ രോഗാവസ്ഥ കൂടിയേക്കാം, എല്ലാ കാര്യത്തിലും തടസങ്ങൾ അനുഭവപ്പെടും, സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.

ചോതി: അന്യ സ്ത്രീകള്‍ കാരണം മാനഹാനി. ദാമ്പത്യ സുഖക്കുറവ് അനുഭവത്തില്‍ വരും, ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, യാത്ര വേണ്ടി വരും, വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല, ചെലവുകള്‍ വര്‍ദ്ധിക്കും.

വിശാഖം: പ്രശസ്തിയും അംഗീകാരവും ലഭിക്കും. നഷ്ടപെട്ടന്നു കരുതിയ ബന്ധങ്ങൾ തിരികെ ലഭിക്കും. യാത്രയില്‍ അപ്രതീഷിതമായി കണ്ടുമുട്ടലുകള്‍ ഉണ്ടാകും, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും. തൊഴിലില്‍ അഭിവൃദ്ധിയും ഫലം,യാത്രയില്‍ നേട്ടം, സ്ത്രീകൾ മൂലം അംഗീകാരം.

അനിഴം: അംഗീകാരവും പ്രശസ്തിയും ലഭിക്കും. സത്യധര്‍മ്മാദികളില്‍ നിന്നും വ്യതിചലിക്കില്ല, മാനസിക അസ്വസ്ഥതകള്‍ ശമിക്കും, ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലത്തേക്ക് ജോലി മാറ്റം ലഭിക്കും,, കഴിയും, വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സാധിക്കും.

കേട്ട: കുടുംബത്തിലെ സ്ത്രീകള്‍ വളരെ സ്നേഹത്തോടെയും അനുസരണയോടെയും പ്രവര്‍ത്തിക്കും, തൊഴിലില്‍ ഉന്നതി സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും. സഹോദരങ്ങളും ബന്ധുക്കളും സഹായിക്കും, ബിസിനസില്‍ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, നൂതന പദ്ധതികള്‍ നടപ്പാക്കും, ഭാവികരുപ്പിടിപ്പിക്കാനാകും.

മൂലം: യാതൊരു മടിയും കൂടാതെ ആത്മാര്‍ദ്ധമായി പെരുമാറും, താല്‍ക്കാലിക ജോലിസ്ഥിരമാകും. അവിചാരിത ധനനേട്ടം, ബിസിനസില്‍ ധനവര്‍ദ്ധനവ്‌, ഇഷ്ട മംഗല്യയോഗം, സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളില്‍ അതിയായ താല്‍പര്യം കാണിക്കും, ക്ഷമയില്ലായ്മ ഒഴിവാക്കണം.

പൂരാടം: സന്താനഭാഗ്യം സിദ്ധിക്കും, സുഖാനുഭവങ്ങള്‍. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ചിലവിനേക്കാള്‍ വരവ് വർദ്ധിക്കും, പരീക്ഷാ വിജയം, ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം, പ്രണയ കാര്യങ്ങളില്‍ തീരുമാനം, സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരാം.

ഉത്രാടം: പല വിധ വിഷമഘട്ടങ്ങളിൽ നിന്നും മോചനം ലഭിക്കും. അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, ഉ യുക്തിപൂര്‍വ്വംചിന്തിച്ച് പ്രവര്‍ത്തിക്കുക. റിയല്‍ എസ്‌റ്റേറ്റ് മേഘലയില്‍ ലാഭം, അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും.

തിരുവോണം: ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിലും നിന്നും രക്ഷപ്പെടും. ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടും, ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, മാറ്റി വച്ചിരുന്ന പല കാര്യങ്ങളിലും ശക്തമായ തീരുമാനമെടുക്കും, കോടതി വിധി അനുകൂലമാകും.

അവിട്ടം: മുന്‍കോപം നിയന്ത്രിക്കണം. സ്ത്രീകള്‍ മുഖേനെ ചതിയും അപമാനവും, കുടുംബത്തിൽ ഉള്ളവരുമായി രമ്യതയില്‍ തുടരണം, ആരോഗ്യ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കണം, ലഹരി ഉപയോഗിക്കരുത്, കര്‍മ്മതടസം, ദുരിതങ്ങൾ, നേത്ര രോഗം വരാതെ സൂക്ഷിക്കുക, അഭിമാന ക്ഷതം വരാതെ നോക്കണം.

ചതയം: പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ തോതില്‍ മനപ്രയാസം ഉണ്ടാകാം. പങ്ക് കച്ചവടത്തില്‍ നഷ്ടം, ബന്ധുജനങ്ങളെ കണ്ടുമുട്ടും, വിദേശത്ത് നിന്നും ശുഭ വാര്‍ത്തകൾ ശ്രവിക്കും, ഭൂമിവില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.

പൂരുരുട്ടാതി: വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനമെടുക്കാന്‍ തടസം നേരിടും. സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകള്‍ മുഖേനെ ചതിയും അപമാനവും, പണം കടം വാങ്ങേണ്ട അവസ്ഥ വരും, സമാധാനവും സന്തോഷവും നഷ്ടപ്പെടും, ആരോഗ്യപരമായി കരുതല്‍ വേണം, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതല്‍ ഉണ്ടാകും.

ഉത്തൃട്ടാതി: അനാവശ്യമായ സംസാരം കഴിവതും ഒഴിവാക്കണം. നല്ല ക്ഷമയോടെ കാര്യങ്ങള്‍ നോക്കിക്കാണണം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും പ്രതികൂല നിലപാട്, രഹസ്യം സൂക്ഷിക്കാന്‍ സാധിക്കില്ല, കുടുംബത്തില്‍ കലഹങ്ങള്‍, സ്ത്രീകള്‍ മൂലം ദുഃഖം. ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും.

രേവതി: കുടുബസമാധാനം നഷ്ടപ്പെടും, അനാവിശ്യ ചെലവുകള്‍ വരും, തൊഴില്‍ സ്ഥാപനത്തില്‍ കുഴപ്പങ്ങൾ, വിഷമതകള്‍, ഉദരരോഗം, ജാമ്യം നില്‍ക്കുന്നത് മൂലം വിഷമതകള്‍, വ്യവഹാരത്തില്‍ പരാജയ ഭീതി.