തൊഴിൽ മേള ഫെബ്രുവരി 21ന്

Wednesday 18 February 2026 12:46 AM IST

കോട്ടയം : ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും മികച്ച തൊഴിലവസരങ്ങൾ ഒരുമിച്ച് ലഭ്യമാക്കുന്ന തൊഴിൽ മേള 21ന് നടക്കും. കെ.ഡിസ്‌കിന്റെയും വിജ്ഞാന കേരളത്തിന്റെയും ആഭിമുഖ്യത്തിലാണ് മേള. ആയിരത്തിലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ, ഓസ്‌ട്രേലിയ, ജർമ്മനി, ഓസ്ട്രിയ എന്നിവിടങ്ങളിലെയും ഇന്ത്യയിലെയും സ്ഥാപനങ്ങളിലേക്ക് ഫിസിയോതെറാപ്പിസ്റ്റ്, ബ്രാഞ്ച് മാനേജർ, സെയിൽസ് എക്‌സിക്യുട്ടീവ്, മേസൺ, കാർപ്പെന്റർ തുടങ്ങി നിരവധി ഒഴിവുകളുണ്ട്. dwms പോർട്ടൽ വഴിയോ ഗൂഗിൾ ഫോം മുഖേനയോ രജിസ്റ്റർ ചെയ്യാം. മൂന്ന് കേന്ദ്രങ്ങളിലായാണ് മേള.