നെല്ല് സംഭരണം തുടങ്ങി : മന്ത്രി പി.പ്രസാദ്

Wednesday 18 February 2026 12:58 AM IST

കോട്ടയം: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നെല്ല് സംഭരണ നടപടികൾക്ക് പാലക്കാട് തുടക്കം കുറിച്ചതായി മന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ സജ്ജമാക്കിയ ജില്ലയിലെ ഏറ്റവും വലിയ പോളിഹൗസിലെ കാർഷിക വിളകളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർക്ക് ന്യായ വില ഉറപ്പാക്കുകയും, ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നെല്ല് സംഭരണം ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഏറ്റുമാനൂർ - പാലാ റോഡിലെ മങ്കര കലുങ്കിന് സമീപം നടന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നഗരസഭാദ്ധ്യക്ഷൻ ടോമി കുരുവിള, ഉപാദ്ധ്യക്ഷ പുഷ്പ വിജയകുമാർ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിബിൻ ബാബു, നഗരസഭാംഗം മേരിക്കുട്ടി ജോസഫ്, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ സജി ജോൺ,പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ്, തുടങ്ങിയവർ പങ്കെടുത്തു.