വിഴിഞ്ഞത്ത് കൂറ്റൻ സ്രാവ് ഭാരം 350 കിലോ: വില 83,000 രൂപ
Wednesday 18 February 2026 3:05 AM IST
വിഴിഞ്ഞം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് കൂറ്റൻ അച്ചിണി സ്രാവ് എത്തി.ഏകദേശം 350 കിലോയോളം ഭാരമുള്ള സ്രാവ് 83,000 രൂപയ്ക്കാണ് ലേലത്തിൽ പോയത്.ഈ വർഷം വിഴിഞ്ഞത്ത് പത്തോളം കൂറ്റൻ സ്രാവുകളാണ് എത്തിയത്.വളരെ ശ്രമപ്പെട്ടാണ് മത്സ്യത്തൊഴിലാളികൾ ഇവയെ കരയ്ക്ക് എത്തിക്കുന്നത്.വിദേശ മാർക്കറ്റുകളിൽ വൻ ഡിമാൻഡാണ് സ്രാവിനുള്ളത്.തിരുവനന്തപുരത്ത് ഇവ ഭക്ഷണത്തിനായി എടുക്കില്ലെങ്കിലും വടക്കൻ ജില്ലക്കാർ ഭക്ഷണത്തിൽ ഉൾപ്പെടുത്തും.ഇവയുടെ ചിറകുകൾ ഉണക്കി മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്.നെയ്യ് മീനെണ്ണ ഗുളിക നിർമ്മാണത്തിനും,പല്ലുകൾ ഫാൻസി മാലകൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഫോട്ടോ: വിഴിഞ്ഞം മത്സ്യബന്ധന തീരത്ത് കഴിഞ്ഞ ദിവസമെത്തിയ അച്ചിണി സ്രാവ്