രാപകൽ സമരം സമാപിച്ചു

Wednesday 18 February 2026 3:05 AM IST

തിരുവനന്തപുരം: കേരള ഗവ.നഴ്സസ് യൂണിയന്റെ ആഭിമുഖ്യത്തിൽ (കെ.ജി.എൻ.യു) സെക്രട്ടേറിയറ്റിന് മുന്നിൽ രണ്ട് ദിവസമായി നടത്തിയ നഴ്‌സുമാരുടെ രാപകൽ സമരം അവസാനിച്ചു.സമാപന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എസ്.ശബരീനാഥ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്,ജില്ലാപഞ്ചായത്തംഗം ഗോപു നെയ്യാർ,കെ.ജി.ഒ.യു സെക്രട്ടറി പത്മകുമാർ,സംഘടനാ നേതാക്കളായ സന്തോഷ്.കെ.എസ്,എസ്.എം അനസ് തുടങ്ങിയവർ പങ്കെടുത്തു.