എൻ.ജി.ഒ യൂണിയൻ ഏരിയാ സമ്മേളനം

Wednesday 18 February 2026 3:08 AM IST

തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ കാട്ടാക്കട ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.സിന്ധു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എസ്.അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ഏരിയാ ട്രഷറർ എസ്.ജയരാജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, ജില്ലാ ട്രഷറർ കെ.ആർ.സുഭാഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.ആർ.സന്തോഷ്,ആർ.വി.രമ്യ,ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.ജിനീഷ് അലി,വി.ആർ.രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു.