പയ്യന്നൂർ കോളേജിൽ വിദ്യാഭ്യാസ പ്രദർശനം
Wednesday 18 February 2026 12:12 AM IST
പയ്യന്നൂർ: പയ്യന്നൂർ കോളേജ് വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോളേജിൽ സംഘടിപ്പിച്ച ചതുർദിന വിദ്യാഭ്യസ പ്രദർശനം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബോർഡ് ഓഫ് മാനേജ്മെന്റ് പ്രസിഡന്റ് കെ.കെ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോക്ടർ വി.എം സന്തോഷ് സ്വാഗതം പറഞ്ഞു. എക്‌സിബിഷൻ ചെയർമാൻ തേജ്‌രാജ് മല്ലർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയൻ അടുക്കാടൻ, പി.ടി.എ. വൈസ് പ്രസിഡന്റ് എൻ. നാരായണൻ, ഡോ. പി.ആർ. സ്വരൺ, കോളേജ് യൂണിയൻ ചെയർമാൻ ഒ.വി അശോക് സംസാരിച്ചു. ഇന്ത്യൻ നാവികസേന, ഐ.എസ്.ആർ.ഒ, ഐ.ഐ.ടി ചെന്നൈ, സി.ആർ.പി.എഫ്., ബി.എസ്.എൻ.എൽ, ഗവൺമെന്റ് മെഡിക്കൽ കോളേജ്, ആയുർവേദ മെഡിക്കൽ കോളേജ്, ഫിഷറീസ് സർവകലാശാല, ഗവൺമെന്റ് വനിത പോളിടെക്നിക് തുടങ്ങി 50ലേറെ സ്റ്റാളുകളിലേക്ക് പ്രവേശനം സൗജന്യമാണ്. 20ന് സമാപിക്കും.