ഷുഹൈബ് അനുസ്മരണ സെവൻസ് ഫുട്‌ബാൾ
Wednesday 18 February 2026 12:13 AM IST
പയ്യാവൂർ: യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ഷുഹൈബ് അനുസ്മരണ ജില്ലാതല സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്നു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. വിജയികളായവർക്ക് സമാപന ചടങ്ങിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി ട്രോഫികൾ സമ്മാനിച്ചു. യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെബർമാരായ ചാക്കോ പാലയ്ക്കലോടി, പി.സി. ഷാജി, കണ്ണൂർ ജില്ലാപഞ്ചായത്ത് അംഗങ്ങളായ ബേബി തോലാനി, ജോജി വർഗീസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ജോസ് തുരുത്തേൽ, ഉളിക്കൽ ഗ്രാമപഞ്ചായത്തംഗം മഞ്ജു സാബു എന്നിവർ പ്രസംഗിച്ചു.