സി.എച്ച് മെമ്മോറിയൽ സ്‌കൂൾ ചാമ്പ്യന്മാർ
Wednesday 18 February 2026 12:18 AM IST
കണ്ണൂർ: സൂപ്പർ ലീഗ് കേരള ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഷോപ്രിക്സ് കപ്പ് ഇന്റർ സ്‌കൂൾ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ സി.എച്ച് മെമ്മോറിയൽ സ്‌കൂൾ തളിപ്പറമ്പ് ചാമ്പ്യന്മാർ. ഫൈനലിൽ കൗസർ ഇംഗ്ലീഷ് സ്‌കൂൾ കക്കാടിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്. സി.എച്ച് മെമ്മോറിയൽ സ്‌കൂളിന്റെ മുഹമ്മജ് ആദിൽ 8 ഗോൾ നേടി ടോപ് സ്‌കോററും കൗസർ സ്‌കൂളിന്റെ മിസിൻ ഷുഹൈബ് മികച്ച താരവുമായി. സമാപന ചടങ്ങിൽ കേരള സന്തോഷ് ട്രോഫി മുഖ്യ പരിശീലകൻ ഷഫീഖ് ഹസ്സൻ മഠത്തിൽ മുഖ്യാതിഥിയായി. കേരള ഫുട്‌ബാൾ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗം എ.കെ. ഷരീഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിഷ്ണു, സലീം, ജുവൽ ജോസ്, പ്രിൻസ് പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫിയും മെഡലും സർട്ടിഫിക്കറ്റും നൽകി.