കെ.എസ്​.ടി.എ പ്രതിനിധിസമ്മേളനം

Tuesday 17 February 2026 9:46 PM IST

ആലപ്പുഴ: കേരള സ്​റ്റേറ്റ്​ ടെയ്​ലേഴ്​സ്​ അസോസിയേഷൻ (കെ.എസ്​.ടി.എ) 36ാമത്​ ജില്ലാ പ്രതിനിധിസമ്മേളനം 22ന്​ രാവിലെ 10ന്​ മാവേലിക്കര മുൻസിപ്പൽ ടൗൺഹാളിൽ നടക്കും. ജില്ല പഞ്ചായത്ത്​ പ്രസിഡന്റ്​ എ. മഹേന്ദ്രൻ ഉദ്​ഘാടനം നിർവഹിക്കും. സംസ്ഥാന ജനറൽസെക്രട്ടറി കെ.എൻ. ദേവരാജൻ മുഖ്യപ്രഭാഷണം നടത്തും. . തയ്യൽ തൊഴിലാളികളെ ഇ.എസ്​.ഐ സ്​കീമിൽ ഉൾപെടുത്തുക, പെൻഷൻ 5000 രൂപയായി ഉയർത്തുക, ക്ഷേമനിധി ആനുകൂല്യങ്ങൾ പരിഷ്​കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രമേയവും അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് എൻ. സുരേന്ദ്രൻ, ലസെക്രട്ടറി കെ.എം. ജോസഫ്​, ട്രഷറർ എസ്​. മധുസൂദനൻ, സി.രമണൻ എന്നിവർ പ​​ങ്കെടുത്തു.