ജെൻഡർ ക്യാമ്പയിൻ
Tuesday 17 February 2026 9:48 PM IST
ആലപ്പുഴ: ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതലത്തിൽ ക്വിസ് മത്സരം, ഫ്ളാഷ് മോബ്, സിഗ്നേച്ചർ ക്യാമ്പയിൻ, ജെൻഡർ ക്ലബ് രൂപീകരണം തുടങ്ങിയവ സംഘടിപ്പിച്ചു. എം.എസ്.എം കോളേജ് പ്രിൻസിപ്പാൾ ഡോ. എ. മുഹമ്മദ് താഹ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. മത്സരത്തിൽ എം.എസ്.എം കോളേജിലെ വിഷ്ണുപ്രിയ ഒന്നാം സ്ഥാനവും കെ.യു.സി.റ്റി.ഇ കുന്നം കോളേജിലെ നിർമൽ ഈശോ ജേക്കബ്, ശ്രീലക്ഷ്മി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് യഥാക്രമം 2500,1500,1000 എന്നിങ്ങനെ ക്യാഷ് പ്രൈസും മെമന്റോയും നൽകി.