അഗ്നിവീർ രജിസ്ട്രേഷൻ ആരംഭിച്ചു

Wednesday 18 February 2026 3:47 AM IST

ആലപ്പുഴ: ഭാരതീയ കരസേനയിലേക്ക് അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027ലെ അഗ്നിപത് സ്‌കീമിന് കീഴിൽ തെക്കൻ ജില്ലകളിലെ(തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം.

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ എന്നീ വിഭാഗങ്ങൾക്കായി രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾ www.joinindianarmy.nic.in ലോഗിൻ ചെയ്ത് പ്രൊഫൈൽ സൃഷ്ടിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി 01 ഏപ്രിൽ. ഓൺലൈൻ പരീക്ഷ ജൂൺ 01 മുതൽ 15 നടക്കും. 10, 12 ബോർഡ് പരീക്ഷകളിൽ പങ്കെടുത്ത് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കും യോഗ്യതകളുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം.