വാട്ടർ ചാർജ് കുടിശ്ശിക : അദാലത്ത് 21ന്

Tuesday 17 February 2026 9:49 PM IST

ആലപ്പുഴ : അമ്പലപ്പുഴ താലൂക്കിൽ കേരള ജല അതോറിറ്റിയുടെ വാട്ടർ ചാർജ് കുടിശ്ശിക അടയ്ക്കാത്തത് മൂലം കണക്ഷൻ വിച്ഛേദിക്കപ്പെട്ട് റവന്യു റിക്കവറി നടപടികൾ നേരിടുന്ന ഉപഭോക്താക്കൾക്ക് വേണ്ടി അദാലത്ത് നടത്തും. ഫെബ്രുവരി 21ന് അമ്പലപ്പുഴ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലാണ് (ജില്ലാ കോടതിക്ക് സമീപം) അദാലത്ത്. അന്ന് ദിവസം രാവിലെ ഒമ്പത് മണി മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളുവെന്ന് വാട്ടർ അതോറിട്ടി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.