മെമു ട്രെയിനുകളിൽ 12 കോച്ചുകളാക്കും

Tuesday 17 February 2026 9:51 PM IST

ആലപ്പുഴ: കൊല്ലം – എറണാകുളം, കൊല്ലം – പുനലൂർ റൂട്ടുകളിൽ സർവീസ് നടത്തുന്ന മുഴുവൻ മെമ്മു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം 8ൽ നിന്ന് 12 ആയി ഉയർത്താൻ തീരുമാനമായതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. മാർച്ച് 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.

ഈ റൂട്ടുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ, തൊഴിലാളികൾ, ഓഫീസ് ജീവനക്കാർ തുടങ്ങിയവരുടെ ആവശ്യം പരിഗണിച്ച് കോച്ചുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തോട് നിരന്തരം ആവശ്യപ്പെട്ടതിന്റെ ഫലമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.