അനുമോദനവും സ്‌പോർട്സ് കിറ്റ് വിതരണവും
ആലപ്പുഴ: ആലപ്പുഴ ജില്ലാ സ്‌പോർട്സ് കൗൺസിൽ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും സ്‌പോർട്സ് അക്കാഡമികളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വിജയിച്ച കായികതാരങ്ങൾക്കും പരിശീലകർക്കുമുള്ള അനുമോദനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്‌പോർട്സ് കിറ്റ് വിതരണവും ആലപ്പുഴ വൈ.എം.സി.എ ഹാളിൽ വച്ച് നടത്തി. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനായി. ചടങ്ങിൽ കൗൺസിൽ പ്രസിഡന്റ് വി.ജി.വിഷ്ണു സ്വാഗതം ആശംസിച്ചു. കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി.സവിനയൻ, ടി.ജയമേഹൻ, ഗ്രിസിൽഡ കെ.സേവ്യർ, പി.എസ് ബാബു, കെ.ആർ.ബ്രിജിത്ത്, രാജേഷ് പാറയിൽ സീതാറാം, ജില്ലാ സ്‌പോർട്സ് കൌൺസിൽ സെക്രട്ടറി റോയ് ടി.പി, ജില്ലാ സ്‌പോർട്സ് ഓഫീസർ ഡോ.സി.വി.ബിജിലാൽ വൈ.എം.സിഎ സെക്രട്ടറി എബ്രഹാം കുരുവിള എന്നിവർ സംസാരിച്ചു.