പുതുയുഗ യാത്ര ജില്ലയിൽ 25,26 തിയതികളിൽ

Tuesday 17 February 2026 9:55 PM IST

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ജില്ലയിൽ 25, 26 തിയതികളിൽ 9 നിയോജക മണ്ഡലങ്ങളിലും ഗംഭീര സ്വീകരണം നൽകാൻ യു.ഡി.എഫ് ജില്ലാ കമ്മി​റ്റിയോഗം തീരുമാനിച്ചു. 26ന് രാവിലെ 8.30ന് സമൂഹത്തിന്റെ ഏ​റ്റവും അടിത്തട്ടിലുള്ളവരുടെ പ്രതിനിധികളുമായി വി.ഡി. സതീശൻ സംവദിക്കും.

യോഗത്തിൽ ചെയർമാൻ സി.കെ.ഷാജിമോഹൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ.ബി.രാജശേഖരൻ, എ.എം.നസീർ, ജേക്കബ് എബ്രഹാം, ആർ.ഉണ്ണികൃഷ്ണൻ, എ.നിസ്സാർ, കളത്തിൽ വിജയൻ, രാജു മേടയിൽ, അനിൽകുമാർ, ജിജി പുന്തല, ടി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, തോമസ്.എം.മാത്തുണ്ണി, കമാൽ.എം.മാക്കിയിൽ, പ്രൊഫ നെടുമുടി ഹരികുമാർ, അഡ്വ.ആർ.സനൽകുമാർ, ബാബുകുട്ടൻ, പി.തമ്പി, ജൂണി കുതിരവട്ടം, അഡ്വ.നാഗേഷ്‌കുമാർ, കബീർ, ജോസഫ് ചെക്കോടൻ, എ.എൻ.പുരം ശിവകുമാർ, കെ.ഗോപൻ എന്നിവർ പ്രസംഗിച്ചു.