പറമ്പിൽ കാട്ട് തീ പടർന്നു
Wednesday 18 February 2026 12:32 AM IST
വണ്ണപ്പുറം: മുള്ളരിങ്ങാട് മാമ്പാറയിൽ പറമ്പിൽ കാട്ട് തീ പടർന്നു. 3 ഏക്കറോളം സ്ഥലത്താണ് തീ പടർന്നത്. പ്രദേശവാസികളായ രാജൻ മേക്കല്ലയിൽ, ബാലകൃഷ്ണൻ കുഴിവേലിൽ എന്നിവരുടെ പറമ്പിലാണ് തീ പടർന്നത്. ഇവരുടെ റബർ പുരയ്ക്കും തീ പിടിച്ചതിനെ തുടർന്ന് ഒട്ടുപാൽ അടക്കം കത്തി നശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ ഫയർഫോഴ്‌സെത്തി രക്ഷാപ്രവർത്തനം നടത്തി.