കുടുംബവും സിനിമയും രണ്ടാണ്: ശോഭിത

Wednesday 18 February 2026 6:09 AM IST

തെലുങ്ക് നടൻ നാഗ ചൈതന്യയെ വിവാഹം കഴിച്ചശേഷം ശോഭിത ധുലിപാല ഒരുവർഷത്തിനുശേഷം സിനിമയിൽ സജീവമാകുന്നു. തെലുങ്ക് ചിത്രം 'ചീകാടിലോ'യിലൂടെയാണ് സജീവമാകാൻ ഒരുങ്ങുന്നത്. വിവാഹ ശേഷം വന്ന മാറ്റത്തേക്കുറിച്ച് പറയുകയാണ് ശോഭിത. തെലുങ്ക് ഇൻസ്ട്രിയിൽ വലിയ പാരമ്പര്യമുള്ള അക്കിനേനി കുടുംബത്തിന്റെ മരുമകളാണ് ശോഭിത.

'എന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. കരിയറും ജോലിയും എല്ലാം എന്റെ സ്വതന്ത്ര്യയാത്രയിൽ നിന്ന് ഉണ്ടായതാണ്. അതെ ഞാൻവിവാഹിതയാണ്, വലിയൊരു സിനിമ പാരമ്പര്യമുള്ള കുടുംബത്തിന്റെ ഭാഗമാണ്. എന്നാൽ എന്റെ ജോലി അതിൽ നിന്ന് തീർത്തും വേറിട്ടതാണ്. അവരെ ഞാൻ കാണുന്നത് എന്റെ കുടുംബമായാണ്, ഒരു ഇൻസ്ട്രിയായല്ല. അവരെ എല്ലാം ഞാൻ വീട്ടിൽ കാണുമ്പോൾ അവരെല്ലാം എന്റെ കുടുംബാംഗമാണ്. ചിലപ്പോൾ ഭാവിയിൽ ഇതിലും നല്ല രീതിയിൽ ഞാൻ ഇതിനെ മനസിലാക്കുമായിരിക്കാം. പക്ഷേ നിലവിൽ കുടുംബവും കരിയറും രണ്ടും രണ്ടാണ്,' ശോഭിത ധൂലിപാല പറഞ്ഞു.അതേസമയം ഭക്ഷണപ്രിയയാണ് ശോഭിത.

. 'എനിക്ക് പാചകം ചെയ്യാന്‍ അറിയില്ല. വിശക്കുമ്പോൾ ഭക്ഷണം ഒാർഡർ ചെയ്തു കഴിക്കുന്നതാണ് ശീലം. ഹൈദരബാദില്‍ എവിടെയാണ് നല്ല ഭക്ഷണം ലഭിക്കുന്നത് എന്ന് സുഹൃത്തുക്കളോട് അന്വേഷിക്കാറുണ്ട്. പതിനഞ്ച് വർഷം മുംബൈയിൽ ജീവിച്ച തനിക്ക് അവിടത്തെ ബൺ മസ്‌ക വളരെ ഇഷ്ടാണ്. ശോഭിതയുടെ വാക്കുകൾ.