ഓ സുകുമാരി, തിരുവീർ ഫസ്റ്റ് ലുക്ക്

Wednesday 18 February 2026 6:19 AM IST

ഓ സുകുമാരി എന്ന ചിത്രത്തിലെ തിരുവീറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നവാഗതനായ ഭരത് ദർശൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ യാദഗിരി എന്ന കഥാപാത്രമാണ് തിരുവീർ വേഷമിടുന്നത്. പരുക്കൻ ലുക്കിൽ ഗ്രാമീണ മാസ് കഥാപാത്രം എന്നാണ് സൂചന .ലുങ്കിയും ബനിയനും തോളിൽ പൊതിഞ്ഞ തോർത്തും ധരിച്ചു ഗ്രാമീണ പാതയിലൂടെ എത്തുന്ന യാദഗരിയായി പോസ്റ്ററിൽ അവതരിപ്പിക്കുന്നു.

നേരത്തേ നായിക ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ദാമിനി എന്ന കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്ററും പുറത്തു വന്നിരുന്നു. ഗ്രാമീണ പശ്‌ചാത്തലത്തിൽ കഥ പറയുന്ന റൊമാന്റിക് കോമഡി ചിത്രം ആണ് ഓ സുകുമാരി . മുരളിധർ ഗൌഡ്, വിഷ്ണു ഓയി, ഝാൻസി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് മറ്റു താരങ്ങൾ.

ഗംഗ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ഛായാഗ്രഹണം: സി.എച്ച് കുശേന്ദർ, സംഗീതം: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം. തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ് പി.ആർ.ഒ : ശബരി