അഞ്ച് വയസുകാരിയെ കനാലിൽ എറിഞ്ഞ പിതാവ് അറസ്റ്റിൽ

Wednesday 18 February 2026 2:23 AM IST

കൂടൽ: അഞ്ച് വയസുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. കൂടൽ പാലമല ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഷിജുവാണ് (41) കൂടൽ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കി മകളെയും കൊണ്ട് മരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് ഷിജു പുറത്തേക്ക് പോയി. വീടിന് സമീപത്തെ കനാലിലേക്ക് കുട്ടിയെ എറിയുകയായിരുന്നു. സംഭവസമയം സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കാര്യമായ പരിക്കില്ല. തുടർന്ന് കൂടൽ പൊലീസ് സ്റ്റേഷനിൽ കുട്ടിയുടെ അമ്മ പരാതി നൽകി. ഇന്നലെ ഉച്ചയോടെ ഷിജുവിനെ അറസ്റ്റ്‌ ചെയ്തു. ഇവരുടേത് രണ്ടാം വിവാഹമാണ്. എസ്.എച്ച്.ഒ സുധീർ, എസ്.ഐ അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

റിമാൻഡ് ചെയ്തു.