നിഖിൽ ചിത്രം സ്വയംഭൂ ടീസർ

Wednesday 18 February 2026 6:25 AM IST

തെലുങ്ക് താരം നിഖിൽ സിദ്ധാർത്ഥ് നായകനായി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം "സ്വയംഭൂ" ടീസർ പുറത്ത്. നിഖിൽ ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിന്റെ ഇരുപതാമത്തെ ചിത്രമാണ് "സ്വയംഭൂ". സ്വയംഭൂവിന്റെ തീവ്രമായ ലോകത്തിലേക്കുള്ള ആദ്യ കാഴ്ചയാണ് ടീസർ നൽകുന്നത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ഇതിഹാസ യുദ്ധകഥയുടെ സൂചന നൽകുന്ന ടീസർ, ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന കാൻവാസും കാണിച്ചു തരുന്നുണ്ട്. ശിവൻ ശ്രീരാമന് സമ്മാനിച്ച ദിവ്യ രാജദണ്ഡമായ ചെങ്കോലിന്റെ പുരാണവുമായി ചേർന്നാണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്. നിഖിൽ തന്റെ ഗംഭീര ലുക്കിലാണ് എത്തുന്നത്. മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് നായികമാർ. സുബ്ബരാജു, സുനിൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രവി ബസ്‌റൂർ ഒരുക്കിയ സംഗീതവും, സെന്തിൽ കുമാറിന്റെ ദൃശ്യങ്ങളും, ഹോളിവുഡ് നിലവാരത്തിലുള്ള വിഎഫ്എക്‌സും ടീസറിന്റെ മികവ് ഉയർത്തുന്നുണ്ട്. എഡിറ്റിംഗ് - തമ്മി രാജു ആക്ഷൻ - കിംഗ് സോളമൻ, സ്റ്റണ്ട് സിൽവ, വരികൾ - രാമജോഗയ്യ ശാസ്ത്രി, പി.ആർ. ഒ - ശബരി.