കാലിത്തീറ്റ കുംഭക്കോണം: പ്രതികളുടെ വാർദ്ധക്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി

Wednesday 18 February 2026 12:05 AM IST

ന്യൂഡൽഹി: കാലിത്തീറ്റ കുംഭക്കോണക്കേസ് പരിഗണിക്കവെ ബീഹാ‌ർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അടക്കം പ്രതികളുടെ വാർദ്ധക്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി. പ്രതികൾ അറുപതും,​ എഴുപതും,​ എൺപതും അതിലധികവും പ്രായമുള്ളവരാണെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്,​ എൻ. കോട്ടീശ്വ‌ർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ലാലുവിന് 77 വയസായി. കാലിത്തീറ്റ കേസിലെ ശിക്ഷ സ്റ്റേ ചെയ്‌ത് ജാർഖണ്ഡ് ഹൈക്കോടതി ലാലുവിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സി.ബി.ഐ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വാദംകേൾക്കുന്നത് ഏപ്രിൽ 22ലേക്ക് മാറ്റി.