ഇന്ത്യ - ഫ്രാൻസ് സുപ്രധാന കരാറുകൾ: ഇരട്ട നികുതി ഒഴിവാക്കി

Wednesday 18 February 2026 2:15 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​പ​ര​സ്‌​പ​ര​ ​നി​ക്ഷേ​പം​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ട് ​ഇ​ന്ത്യ​യും​ ​ഫ്രാ​ൻ​സും​ ​ഇ​ര​ട്ട​ ​നി​കു​തി​ ​ഒ​ഴി​വാ​ക്കാ​നു​ള്ള​ ​സു​പ്ര​ധാ​ന​ ​ക​രാ​റി​ൽ​ ​ഒ​പ്പി​ട്ടു.​ ​ഫ്രാ​ൻ​സി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​ൻ​ ​വ്യോ​മ​സേ​ന​യ്‌​ക്ക് 114​ ​റാ​ഫേ​ൽ​ ​യു​ദ്ധ​ ​വി​മാ​ന​ങ്ങ​ൾ​ ​വാ​ങ്ങാ​നു​ള്ള​ 3.25​ ​ല​ക്ഷം​ ​കോ​ടി​യു​ടെ​ ​ഇ​ട​പാ​ടി​നും​ ​ക​രാ​റാ​യി. 2030​ഓ​ടെ​ 30,000​ ​ഇ​ന്ത്യ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഫ്രാ​ൻ​സി​ൽ​ ​അ​വ​സ​രം. പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​ഫ്ര​ഞ്ച് ​പ്ര​സി​ഡ​ന്റ് ​ഇ​മ്മാ​നു​വ​ൽ​ ​മാ​ക്രോ​ണും​ ​മും​ബ​യ് ​ലോ​ക്‌​ഭ​വ​നി​ൽ​ ​ന​ട​ത്തി​യ​ ​ഉ​ഭ​യ​ക​ക്ഷി​ ​കൂ​ടി​ക്കാ​ഴ്‌​ച​യ്‌​ക്ക് ​ശേ​ഷ​മാ​ണി​ത്.​ ​ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും​ ​മി​ലി​ട്ട​റി​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​പ​ര​സ്‌​പ​രം​ ​വി​ന്യ​സി​ക്കും.​ ​പ്ര​തി​രോ​ധ​ ​ക​രാ​റു​ക​ൾ​ ​പു​തു​ക്കും. ഇ​ര​ട്ട​ ​നി​കു​തി​ ​ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ​ ​ഇ​ന്ത്യ​ൻ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ഫ്രാ​ൻ​സി​ന് ​ന​ൽ​കു​ന്ന​ ​നി​കു​തി​ ​ബാ​ദ്ധ്യ​ത​ ​കു​റ​യും.​ ​ഇ​ര​ട്ട​ ​നി​കു​തി​യി​ൽ​ ​നി​ന്ന് ​മു​ക്ത​മാ​കു​ന്ന​ത് ​പ​ര​സ്പ​ര​ ​വ്യാ​പാ​രം,​ ​നി​ക്ഷേ​പം,​ ​ച​ല​നാ​ത്മ​ക​ത​ ​എ​ന്നി​വ​യെ​ ​ഉ​ത്തേ​ജി​പ്പി​ക്കു​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ഒ​ന്നി​ച്ച് ​അ​ഭി​വൃ​ദ്ധി​പ്പെ​ടാ​നു​ള്ള​ ​വ​ഴി​യാ​ണി​തെ​ന്നും​ ​പ​റ​ഞ്ഞു. ധാ​തു​ക്ക​ൾ,​ ​ബ​യോ​ടെ​ക്നോ​ള​ജി,​ ​സാ​മ്പ​ത്തി​കം,​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ,​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ,​ ​ആ​രോ​ഗ്യം,​ ​പു​ന​രു​പ​യോ​ഗ​ ​ഊ​ർ​ജം,​ ​നൈ​പു​ണ്യ​ ​വി​ക​സ​നം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലും​ ​സ​ഹ​ക​രി​ക്കും. ജ​ന​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള​ ​ഇ​ന്ത്യ​-​ഫ്രാ​ൻ​സ് ​ഇ​ന്നൊ​വേ​ഷ​ൻ​ 2026​ ​പ​രി​പാ​ടി​യും​ ​നേ​താ​ക്ക​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.​ ​പ്ര​തി​രോ​ധം,​ ​ഊ​ർ​ജം​ ​ബ​ഹി​രാ​കാ​ശം,​ ​പു​തി​യ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലെ​ ​വ്യ​വ​സാ​യി​ക​ളെ​ ​ബ​ന്ധി​പ്പി​ക്കാ​നും​ ​ഇ​ത് ​ഉ​പ​യോ​ഗി​ക്കും.​ ​ക​ർ​ണാ​ട​ക​യി​ലെ​ എച്ച്-125​ ​ഹെ​ലി​കോ​പ്‌​ട​ർ​ ​അ​സം​ബ്ളി​ ​യൂ​ണി​റ്റ് ​ഇ​രു​നേ​താ​ക്ക​ളും​ ​വെ​ർ​ച്വ​ലാ​യി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.

ഫ്രാൻസിൽ വിവേകാനന്ദ കേന്ദ്രം

ഫ്രാൻസിൽ സ്വാമി വിവേകാനന്ദ സാംസ്കാരിക കേന്ദ്രം, ഇന്തോ-ഫ്രഞ്ച് സെന്റർ ഫോർ ഡിജിറ്റൽ സയൻസസ് ആന്റ് ടെക്നോളജി, ഡൽഹി എയിംസിൽ ഇന്തോ-ഫ്രഞ്ച് സെന്റർ ഫോർ എ.ഐ ഇൻ ഹെൽത്ത്, ഫ്രാൻസിൽ ഇന്തോ-ഫ്രഞ്ച് സെന്റർ ഫോർ മെറ്റബോളിക് ഹെൽത്ത് സയൻസസ്, എയ്റോനോട്ടിക്‌സ് പരിശീലനത്തിനുള്ള സെന്റർ ഫോർ എക്‌സലൻസ്, പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട ഗവേഷണം തുടങ്ങിയ സംയുക്ത പദ്ധതികളിലും ധാരണ.

ഹാമർ മിസൈലുകൾ

മേക്ക് ഇൻ ഇന്ത്യയിൽ

1.മാരക പ്രഹരശേഷിയുള്ള ഹാമർ പ്രിസിഷൻ-ഗൈഡഡ് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള കരാറിൽ ഫ്രാൻസിലെ സഫ്രാൻ കമ്പനിയും ഇന്ത്യയുടെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഒപ്പിട്ടു

2.ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ അധിനിവേശ കാശ്മീരിലെ ഭീകരത്താവളങ്ങൾ തകർക്കുന്നതിൽ നിർണായക പങ്കുവഹിച്ച മിസൈലാണിത്

3.ഹാമർ ഗൈഡൻസ് കിറ്റ് നിർമ്മാണം, വിതരണം, പരിപാലനം, അറ്റകുറ്റപ്പണി എന്നിവയുടെ മേൽനോട്ടത്തിന് സെന്റർ ഓഫ് എക്സലൻസ്

''ഇന്ത്യാ-ഫ്രാൻസ് ബന്ധം ആഗോളതലത്തിലെ തന്ത്രപരമായ പങ്കാളിത്തമാണ്.

-പ്രധാനമന്ത്രി നരേന്ദ്രമോദി