വലിയ അതിഥി മന്ദിരം ഗുരുവായൂരിൽ
Wednesday 18 February 2026 12:19 AM IST
ഗുരുവായൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ അതിഥി മന്ദിരം ഗുരുവായൂരിൽ 19ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുമെന്ന് എൻ.കെ.അക്ബർ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ കിഴക്കേനടയിൽ മഞ്ജുളാലിന് സമീപം വിനോദസഞ്ചാര വകുപ്പ് 31.95 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച കെട്ടിടമാണ് നാടിന് സമർപ്പിക്കുന്നത്. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷനാകും. ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി.മനോജ്, ഗുരുവായൂർ ഗസ്റ്റ് ഹൗസ് മാനേജർ എൻ.കെ.ബിജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.