'മികച്ച വിദ്യാഭ്യാസം ഒരുക്കുക ലക്ഷ്യം'

Wednesday 18 February 2026 12:21 AM IST

തൃശൂർ: പട്ടിക്കാട് ഗവ. എൽ.പി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് സ്വാഗതവും സ്‌കൂൾ പ്രധാനാദ്ധ്യാപിക വി.വി.സുധ നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ചാക്കോച്ചൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.എസ്.വിനയൻ, കെ.എ.അബുബക്കർ, സീന വർഗീസ്, ടി.ബി.വിനോദ്, ജോളി ജോർജ്, അജു തോമസ് തുടങ്ങിയവർ സംസാരിച്ചു.