ഭിന്നശേഷിക്കാർക്ക് ആശുപത്രി

Wednesday 18 February 2026 12:25 AM IST

തൃശൂർ: സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലേറ്റേഷന്റെ (നിപ്‌മർ) നേതൃത്വത്തിൽ 53 കോടി മുടക്കി ഇരിങ്ങാലക്കുടയിൽ നിർമിക്കുമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതോടൊപ്പം അക്കാഡമി ബ്ലോക്കിന്റെയും വിവിധ വികസന പദ്ധതികളുടെയും പ്രഖ്യാപനവും ഭിന്നശേഷി സംഗമവും 20ന് ഇരിങ്ങാലക്കുട എം.സി.പി കൺവൻഷൻ സെന്ററിൽ നടത്തും. മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ഭിന്നശേതിക്കാരായ വ്യക്തികൾക്ക് ദീർഘകാല പുനരധിവാസ ചികിത്സ ഉറപ്പാക്കാനായി 250 ബെഡ്ഡുള്ള ആശുപത്രിയാണ് നിർമിക്കുന്നത്. 20 കോടി മുടക്കിയാണ് അക്കാഡമിക് ബ്ലോക്ക് നിർമിക്കുക. നിപ്‌മെർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി.കെ.അബ്ബാസ് അലിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.