എസ്.എസ്.പി.സി സംസ്ഥാന സമ്മേളനം

Wednesday 18 February 2026 12:26 AM IST

തൃശൂർ: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന സമ്മേളനം ഇന്നും നാളെയും നടത്തും. ഇന്നു രാവിലെ 10ന് ജോയിന്റ് കൗൺസിൽ ഹാളിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം നടത്തും. വൈകിട്ട് അഞ്ചിന് ബി.എസ്.എൻ.എൽ ഓഫീസിന് സമീപം നടക്കുന്ന പൊതുസമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.ജി.ശിവാനന്ദൻ അദ്ധ്യക്ഷനാകും. പി.ബാലചന്ദ്രൻ എം.എൽ.എ, വി.എസ്.സുനിൽകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിക്കും. നാളെ രാവിലെ 10.30ന് ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ, കെ.പി.രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ് തുടങ്ങിയവർ പ്രസംഗിക്കും.