റിലേ സത്യഗ്രഹം
Wednesday 18 February 2026 1:26 AM IST
തിരുവനന്തപുരം: ശബരിമലയിൽ നടന്നതിനേക്കാൾ വലിയ കൊള്ളയാണ് സഹകരണ മേഖലയിൽ നടന്നതെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ അഭിപ്രായപ്പെട്ടു കേരള സ്റ്റേറ്റ് സഹകരണ പെൻഷൻ ജീവനക്കാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എസ്.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ മുണ്ടൂർ രാമകൃഷ്ണൻ,രവി,യോവാസ് തുടങ്ങിയവർ സംസാരിച്ചു.