കെ.എസ്.എസ്.പി.യു വാർഷിക സമ്മേളനം

Wednesday 18 February 2026 12:31 AM IST

കയ്പമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) മതിലകം ബ്ലോക്ക് 34ാമത് വാർഷിക സമ്മേളനം ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ പുരം പോള ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് സി.കെ.ശങ്കുമാസ്റ്റർ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ.യു.സുബ്രഹ്മണ്യൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വി.എൻ.വിജയഗോപാൽ സംഘടനാ റിപ്പോർട്ടും സുബ്രഹ്മണ്യൻ ബ്ലോക്ക് റിപ്പോർട്ടും ട്രഷറർ വി.കെ.അശോകൻ കണക്കും അവതരിപ്പിച്ചു. ജില്ല കമ്മറ്റിയംഗം എ.സി.ശ്രീധരൻ വരണാധികാരിയായി. 2026-27വർഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.