എൽ.ഡി.എഫ് ജാഥ: ഒരുക്കങ്ങളായി

Wednesday 18 February 2026 12:32 AM IST

ഒല്ലൂർ: എൽ.ഡി.എഫ് ഒല്ലൂർ മണ്ഡലം വികസനസന്ദേശ ജാഥയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് മണ്ഡലംതല പ്രവർത്തക യോഗം. സി.പി.എം സംസ്ഥാന സമിതി അംഗം എം.എം.വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ഡി.റെജി അദ്ധ്യക്ഷനായി. എൽ.ഡി.എഫ് നേതാക്കളായ യു.പി.ജോസഫ്, വർഗീസ് കണ്ടംകുളത്തി, ടി.പ്രദീപ് കുമാർ, എം.എസ്.പ്രദീപ് കുമാർ, പി.എസ്.വിനയൻ, എം.എം.അവറാച്ചൻ, കനിഷ്‌കൻ വല്ലൂർ എന്നിവർ സംസാരിച്ചു. ഇന്ന് ചിയ്യാരത്ത് എ.സി.മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന ജാഥ 21ന് സമാപിക്കും. സമാപനസമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.