ഒഷാവയിൽ ദർമ്മയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി

Wednesday 18 February 2026 1:41 AM IST

ഒഷാവ: ഡർഹാം ഹിന്ദു മലയാളി അസോസിയേഷൻ (ദർമ്മ)യുടെ 2026–2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഫെബ്രുവരി 15-ന് ഒഷാവയിൽ നടന്ന ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റായി മായ ചെമ്മച്ചേരി, സെക്രട്ടറിയായി മനീഷ് ശ്രീകുമാർ, ട്രഷററായി ദീപക് നായർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അഡ്വൈസറി ബോർഡിൽ റെസ്മി പരക്കൽ, ലക്ഷ്മി അച്ചുതൻ, ഷോജിൽ ലക്ഷ്മൺ എന്നിവരും ട്രസ്റ്റിയായി ജെനിക് കുമാറും ചുമതലയേൽക്കും. പുതിയ ഭാരവാഹികൾക്ക് അംഗങ്ങളും പ്രവർത്തകരും അഭിനന്ദനം രേഖപ്പെടുത്തി. സമൂഹ ഐക്യവും സാംസ്കാരിക പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.