പത്തനംതിട്ടയിൽ യുവതി ജീവനൊടുക്കിയ സംഭവം; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
Wednesday 18 February 2026 12:47 PM IST
പത്തനംതിട്ട: കടമ്പനാട് സ്വകാര്യ സ്‌കൂൾ ജീവനക്കാരി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. പുനലൂർ സ്വദേശിയായ സുഹൈൽ അൻസാരിയാണ് (33) അറസ്റ്റിലായത്. യുവതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിൽ സുഹൈൽ ശല്യപ്പെടുത്തുന്നതായും ഫോണിലൂടെ മാനസികമായി പീഡിപ്പിക്കുന്നതായും പറഞ്ഞിരുന്നു.
ഫെബ്രുവരി 14ന് രാവിലെയാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്കൂളിൽ പിആർഒ ആയി ജോലി ചെയ്തിരുന്ന സുഹൈലും ഇവിടെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്ന യുവതിയും പരിചയക്കാരായിരുന്നു. ഇതുസംബന്ധിച്ച് യുവതിയെ ഭർത്താവ് ചോദ്യം ചെയ്തിരുന്നു. യുവതിയുടെ മരണത്തിൽ സംശയമുള്ളതായി വീട്ടുകാർ പരാതി നൽകിയിട്ടുണ്ടെന്ന് ഏനാത്ത് പൊലീസ് അറിയിച്ചു.