മദ്യവുമായി 'ആക്ഷൻ ഹീറോ ബിജുവിലെ' നടൻ പിടിയിൽ

Wednesday 18 February 2026 2:59 PM IST

മലപ്പുറം: മദ്യവുമായി ജൂനിയർ ആർടിസ്റ്റ് പിടിയിൽ. 'അൽകു' എന്ന ഷെഫീഖാണ് എക്‌സെെസിന്റെ പിടിയിലായത്. 52 ലിറ്റർ മദ്യം ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. തിരൂരങ്ങാടി സ്വദേശിയായ ഇയാൾ 'ആക്ഷൻ ഹീറോ ബിജു' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്.

അനുശ്രീ നായികയായ 'ഓട്ടോർഷ' എന്ന ചിത്രത്തിലാണ് ഇയാൾ സിനിമയിലെത്തിയത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി അൽക്കു സെൽഫി പകർത്തിയിരുന്നു. ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഈ ചിത്രം വെെറലായതോടെയാണ് ഇയാൾക്ക് സിനിമയിൽ അവസരം ലഭിക്കുന്നത്.