വാക്കത്തോൺ സംഘടിപ്പിച്ചു

Thursday 19 February 2026 12:49 AM IST

പൂഞ്ഞാർ : പൂഞ്ഞാർ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫിറ്റ്‌നസ് ആഫ്‌റ്റർ ഫിഫ്‌റ്റി എന്ന മുദ്രാവാക്യം ഉയർത്തി നടപ്പിലൂടെ ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെ വാക്കത്തോൺ സംഘടിപ്പിച്ചു. പൂഞ്ഞാർ ഗവ. എൽ.പി സ്‌കൂളിന് സമീപം ദ്രോണാചാര്യ കെ.പി.തോമസ് ഫ്ലാഗ് ഒഫ് ചെയ്തു. പനച്ചിപ്പാറ ജി.വി രാജ സ്റ്റേഡിയത്തിൽ വാക്കത്തോൺ സമാപിച്ചു. പൂഞ്ഞാർ ടൗൺ ബസ് സ്റ്റാൻഡിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കൽ ആശംസകൾ അർപ്പിച്ചു. സ്‌പോർട്‌സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് രമേഷ് ബി.വെട്ടിമറ്റം പരിപാടിയിൽ പങ്കെടുത്തവർക്ക് മൊമെന്റോകൾ സമ്മാനിച്ചു.