പിൻവാതിൽ നിയമനം പുന:പരിശോധിക്കും
Thursday 19 February 2026 12:50 AM IST
കോട്ടയം: പിണറായി സർക്കാർ നടത്തിവരുന്ന പിൻവാതിൽ നിയമനങ്ങൾ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പുന:പരിശോധിക്കുമെന്ന് മുൻമന്ത്രി കെ.സി ജോസഫ് പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം ജാഫർഖാൻ നയിക്കുന്ന നവജീവന യാത്രയുടെ ജില്ലയിലെ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. എ.എം ജാഫർഖാൻ, എ.പി സുനിൽ, വി.പി ബോബിൻ, ജി.ഗോപകുമാർ, ജോബിൻ ജേക്കബ്, നൈസാം, ബി.പ്രദീപ് കുമാർ, ജി.എസ് ഉമാശങ്കർ, വി.എൽ രാകേഷ് കമൽ, പി.എസ് വിനോദ്കുമാർ, ത്രേസ്യമ്മ മാത്യു, സോജോ തോമസ്, സഞ്ജയ് എസ്.നായർ എന്നിവർ പങ്കെടുത്തു.