ഉദയനാപുരത്ത് വിത്ത് വിതരണം
Thursday 19 February 2026 12:53 AM IST
വൈക്കം : ഉദയനാപുരം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര പുരയിട കൃഷിയുടെ ഭാഗമായി 5 ലക്ഷം രൂപ വകയിരുത്തി 500 കുടുംബങ്ങൾക്ക് കൃഷി ചെയ്യുന്നതിനായി ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജു, ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, അംഗങ്ങളായ പി.വി. പുഷ്‌ക്കരൻ, വി.ബിൻസ്, കെ. ദീപേഷ്, പി.ഡി.ജോർജ്, പി.ആർ. ദേവലാൽ, പി.ടി. രാജലക്ഷ്മി ഷൈലജ സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി ഓഫീസർ സിജോ ജോസഫ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.