പ്രതീക്ഷിക്കാതെ ഒരുപാട് പണം വന്നുചേരാൻ പോകുന്നത് ഇവർക്കാണ്, വിദേശത്ത് തൊഴിലും നേടും

Wednesday 18 February 2026 7:53 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ഫെബ്രുവരി 19 1199 കുംഭം 7 വ്യാഴാഴ്ച .

(36 നാഴിക 11 വിനാഴിക വരെ പൂരുരുട്ടാതി ശേഷം ഉത്തൃട്ടാതി നക്ഷത്രം) (ദ്വിതീയ തിഥി 22 നാഴിക 59 വിനാഴിക വരെ)

(രാഹുകാലം 1.30 മണി മുതൽ 3 മണി വരെ)

അശ്വതി: കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, പ്രശ്നങ്ങളിലും വാഗ്വാദങ്ങളിലും അകപ്പെടരുത്, ദാമ്പത്യത്തിൽ അകൽച്ചകൾ, ആരോഗ്യകാര്യത്തിൽ കൂടുതലായി ശ്രദ്ധിക്കുക.

ഭരണി : ഔഷധം ഉപയോഗിക്കേണ്ടി വരും,ആഡംബരത്തിനായി പണം ചിലവഴിക്കും, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും.

കാർത്തിക: ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കണം, മുൻകോപം നിയന്ത്രിക്കണം, ദേഹ ദുരിതത്തിനു സാദ്ധ്യത, ജലം,അഗ്നി ഇവ സൂക്ഷിക്കണം, കർമ്മരംഗത്ത് കരുതൽ ആവശ്യം.

രോഹിണി: ബന്ധങ്ങൾ വഷളാകാതിരിക്കാൻ ശ്രദ്ധിക്കണം, മനസിന്റെ തെറ്റായ ധാരണകൾ അബദ്ധങ്ങളുണ്ടാക്കും, സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്.

മകയിരം: ശുഭകാര്യങ്ങൾ നടക്കും, തൊഴിലിലും ബിസിനസ്സിലും നേട്ടം, പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടമുണ്ടാകും, അധിക്ഷേപങ്ങളെ അതിജീവിക്കും.

തിരുവാതിര : ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം, വിവാഹാലോചന തീരുമാനത്തിലെത്തും, ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും, വിരോധികളുമായി അടുക്കും.

പുണർതം : അഭിമാനകരമായ സംഗതികൾ സംഭവിക്കും, വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി, കലാരംഗത്തുള്ളവർക്ക് നേട്ടത്തിന്റെ സമയം, ദാമ്പത്യബന്ധം ദൃഢമാകും.

പൂയം: പ്രതീക്ഷിക്കാത്ത സമയത്ത് ധനലാഭം ഉണ്ടാകും, വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, വിദേശത്ത് മെച്ചപ്പെട്ട ജോലി സാധ്യതകൾ തെളിയും.

ആയില്യം : അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും, അഭീഷ്ടസിദ്ധി കൈവരും, വിദേശയാത്രയ്ക്ക് അവസരം ലഭിക്കും, ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.

മകം : ധനപരമായ കാര്യങ്ങളിൽ വിജയം, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കും, വ്യാപാരികൾക്ക് വളരെ നേട്ടങ്ങൾ.

പൂരം: കൂടുതൽ ആദായം നേടും, വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനം, പുതിയ ബന്ധങ്ങൾ ഉടലെടുക്കും, കുടുംബ ജീവിതത്തിലുള്ള സ്വരചേർച്ചയില്ലായ്മ മാറും.

ഉത്രം: സഹായികൾ ശത്രുക്കൾ ആകും, ധനത്തിന്റെ കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം, പ്രതീക്ഷിച്ച അനുഭവഫലം ഉണ്ടാവുകയില്ല, വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം.

അത്തം: തെറ്റിദ്ധാരണകൾ വന്നുഭവിക്കും, സഹപ്രവർത്തകരുമായി അകൽച്ചയുണ്ടാകും, വിശ്വാസവഞ്ചന നേരിടേണ്ടി വരും, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം.

ചിത്തിര: ധനമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക, ചുമതലകൾ അന്യരെ ഏൽപ്പിക്കരുത്, വാഹനം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക.

ചോതി: പണം കടം കൊടുക്കരുത്. ലഹരി പദാർഥങ്ങൾ ഉപയോഗിക്കരുത്, ധനമിടപാടുകൾ ശ്രദ്ധിച്ച് നടത്തുക, നൂതനസംരംഭങ്ങൾക്ക് പ്രാരംഭതടസങ്ങൾ ഉണ്ടാകും.

വിശാഖം : സംസാരം വളരെ നിയന്ത്രിക്കണം, മാതാവിനും പിതാവിനും രോഗങ്ങൾ, യാത്രയിൽ ദുരിതാനുഭവങ്ങൾ. വ്യാപാരികൾക്ക് വിദേശ ബന്ധം ലഭിക്കും.

അനിഴം : ശത്രുക്കൾ മിത്രങ്ങളാകും, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും, മറ്റുള്ളവർക്ക് അസൂയ തോന്നുന്ന കാര്യങ്ങൾ സംഭവിക്കും, രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂല സമയം.

കേട്ട : ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ദാമ്പത്യസുഖം, സന്താനസൗഖ്യം, സങ്കല്പങ്ങൾ യാഥാർഥ്യമാകും, വാഹനം മാറ്റി വാങ്ങുന്നതിന് തീരുമാനിക്കും.

മൂലം : വസ്തുവാഹനാദി ലാഭവും യാത്രാഗുണവും, മറ്റുള്ളവരുടെ ആദരവിന് പാത്രമാകും, ആഗ്രഹങ്ങൾ നിറവേറും, ധനപരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

പൂരാടം : ഉന്നത വ്യക്തികളുമായി പരിചയപ്പെടും, കുടുംബത്തിലെ അന്തരീക്ഷം ആശ്വാസത്തിന് വഴിയൊരുക്കും, ഏറ്റെടുക്കുന്ന കാര്യങ്ങൾ വിചാരിക്കുന്ന വിധം നടപ്പിലാക്കും.

ഉത്രാടം : സ്വരച്ചേർച്ച ഇല്ലായ്‌മക്ക് പരിഹാരം ഉണ്ടാവും, ഒരു അപൂർവ സൗഹൃദമോ ആത്മബന്ധമോ ഉണ്ടാകും, നിർത്തിവച്ച കർമപദ്ധതികൾ പുനഃരാരംഭിക്കും, ഉദ്യോഗം തിരികെ ലഭിക്കും.

തിരുവോണം : കുടുംബത്തിൽ സ്ത്രീകൾക്ക് അംഗീകാരം. ഉദ്ദിഷ്ടകാര്യലാഭം, ധനപ്രാപ്തി, ദൈവാനുകൂല്ല്യം, മറ്റുള്ളവരുടെ ആദരവ് നേടും, ശത്രുക്കളുമായി ഒത്തുതീർപ്പിലെത്തും.

അവിട്ടം: കുടുംബാംഗങ്ങൾ സ്‌നേഹത്തോടെ പെരുമാറും,സന്താന ഭാഗ്യം, ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറും, വ്യവഹാരവിജയം, ബന്ധു ബലം വർദ്ധിക്കും, ഉന്മേഷം ഉണ്ടാകും, ബിസിനസ്സിൽ അഭിവൃദ്ധി.

ചതയം: ദാമ്പത്യം സുഖപ്രദം, ചിരകാലാഭിലാഷം പൂവണിയും, പല രീതിയിലും ധനം വന്നു ചേരും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങൾ നടക്കും.

പൂരുരുട്ടാതി: അനാവശ്യ പ്രശ്നങ്ങളിൽ ചാടാൻ സാദ്ധ്യതയുണ്ട്, പണം ചിലവഴിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തും, ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറും.

ഉത്രട്ടാതി: കോടതി നടപടികൾ നേരിടേണ്ടി വരും, ജോലിസ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം, തേൻപുരട്ടിയ വാഗ്ദാനങ്ങളിൽ വീണുപോകരുത്.

രേവതി: ഗൃഹത്തിൽ അസ്വസ്ഥതകൾ, കലഹം, അശ്രദ്ധമൂലം കുഴപ്പങ്ങൾക്ക് സാദ്ധ്യത, ധനപരമായ ഇടപാടുകൾ കരുതലോടെ നടത്തുക, സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.