സിഗ്നേച്ചർ മാർട്ട് ഉദ്ഘാടനം

Thursday 19 February 2026 12:30 AM IST

കോട്ടയം : സപ്ലൈകോയുടെ ജില്ലയിലെ ആദ്യ സിഗ്‌നേച്ചർ മാർട്ടിന്റെ ഉദ്ഘാടനം 20 ന് രാവിലെ 10 ന് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. തിരുനക്കരയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ ആദ്യ വില്പന നിർവഹിക്കും. എം.പിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, നടൻ ഇർഷാദ് അലി എന്നിവർ മുഖ്യാതിഥികളാകും.