ജലഭവന് മുന്നിൽ ധർണ
Thursday 19 February 2026 12:11 AM IST
തിരുവനന്തപുരം: വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജലഭവന് മുന്നിൽ സംഘടിപ്പിച്ച ദ്വിദിന സത്യാഗ്രഹം നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി.രാഗേഷ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ട്രഷറർ വിനോദ് എരവിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ബിജു,പി.പ്രമോദ്,ടി.പി.സഞ്ജയ്, സി.എസ്.ജോയൽ സിംഗ്,എ.വി.ജോർജ്,മെറിൻ ജോൺ,കെ.മുരളി,വി.വിനോദ്,സുബേഷ് കുമാർ.ടി.എസ്,സി.റിജിത് കുമാർ,സി.പി.ശിവദാസ്,ശൈലേന്ത്രകുമാർ,ജോണി ജോസ്,ഷൈജു.ടി.എസ്,ബൈജു.എസ്.കെ,പി.എസ്.ഷാജി,പ്രതീഷ്‌കുമാർ,ഡി.എസ്.ഷിബു എന്നിവർ പങ്കെടുത്തു.സത്യഗ്രഹം ഇന്ന് സമാപിക്കും.