സർക്കാരിനെ അനുമോദിച്ചു

Thursday 19 February 2026 1:11 AM IST

തിരുവനന്തപുരം: ശമ്പളപരിഷ്കരണം നടപ്പാക്കിയ സർക്കാരിനെ അനുമോദിച്ച് കേരള ബാങ്ക് ജീവനക്കാർ.കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ബാങ്ക് ഹെഡ് ഓഫീസിൽ മുന്നിൽ സംഘടിപ്പിച്ച ചടങ്ങ് കെ.പി.ഷാ ഉദ്ഘാടനം ചെയ്തു.മുൻ ജനറൽ സെക്രട്ടറി കെ.ടി.അനിൽകുമാർ,ജില്ലാ സെക്രട്ടറി പ്രതീഷ് വാമൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ഷഹിനാദ്,എം.സിദ്ദിഖ്,ജില്ലാ ഭാരവാഹികളായ വിനയൻ.എ,ഷമ്മി.ജി.എസ്,അജി.സി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.