കെട്ടിട സമുച്ചയങ്ങളുടെ നാമകരണം
Thursday 19 February 2026 1:11 AM IST
തിരുവനന്തപുരം: മാർ ഗ്രിഗോറിയോസ് റിഹാബിലിറ്റേഷൻ സെന്റർ ഫോർ ദി ബ്ളൈൻഡിന്റെ നവീകരിച്ച കെട്ടിട സമുച്ചയങ്ങളുടെ കൂദാശ നടത്തി.ഡോ.ഫിലിപ്പോസ് മാർ തേയോഫിലോസ്,ഡോ.നവോമി വെട്ടത്ത് എന്നിവരുടെ പേരിൽ കെട്ടിടങ്ങൾ നാമകരണം ചെയ്തു.സമ്മേളനത്തിൽ ഡോ.എബ്രഹാം മാർ സെറാഫിം,ഫാ.ഡോ.വിവേക് വർഗീസ്,ഫാ.ഗീവർഗീസ് കണിയാന്ത്ര,ഫാ.സാം കാഞ്ഞിക്കൽ കോർ എപ്പിസ്‌കോപ്പ,ഫാ.ജേക്കബ് ജോർജ്,ഫാ.ഗീവർഗീസ് മേക്കാട്,എച്ച്.എൽ.എൽ എക്സിക്യുട്ടീവ് ഡയറക്ടർ വി.കുട്ടപ്പൻ പിള്ള,ആശിഷ് നായർ,ആൻ കുര്യൻ,ഡി.വർഗീസ്,അനൂപ് അലക്സ് കോശി,തോമസ് വർഗീസ് എന്നിവർ പങ്കെടുത്തു.