മാർച്ചും ധർണയും

Thursday 19 February 2026 1:11 AM IST

തിരുവനന്തപുരം: നിക്ഷേപം തിരിച്ചുകിട്ടും വരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം പ്രസിഡന്റ് പി.എ. തോമസ്. സഹകരണ രജിസ്ട്രാർ ഓഫീസിനു മുമ്പിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപകരെ വഞ്ചിച്ചവരെ ജയിലിൽ അടയ്ക്കാനും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകർക്ക് നൽകാനും സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. പ്രൊഫ.രഘുദേവ്,​ഡോ.ജോർജ് പി.ജി,ഹരിദാസൻ.എം.പി,വി.ഡി.പൗലോസ്,റോയ് വെള്ളരിങ്ങാട് എന്നിവർ പങ്കെടുത്തു.