കേശവപിള്ള സ്മാരക പ്രഭാഷണ പരമ്പര
Thursday 19 February 2026 1:11 AM IST
തിരുവനന്തപുരം: വഞ്ചിയൂർ ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 22ന് വൈകിട്ട് 4.30ന് വായനശാല കേശവപിള്ള സ്മാരക പ്രഭാഷണ പരമ്പര സംഘടിപ്പിക്കും. ''പാതി മനുഷ്യരായ ഹ്യൂമനോയിഡ് റോബോട്ടുകൾ നമ്മുടെ കുടുംബാംഗങ്ങളായി വരുമ്പോൾ'' എന്ന വിഷയത്തിൽ കേരള സർവകലാശാല മുൻ പ്രൊഫ.ഡോ.അച്യുത് ശങ്കർ സംസാരിക്കും.ഗ്രന്ഥശാല ഹാളിൽ നടക്കുന്ന പരിപാടിയിൽ ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും.വി.വി.പ്രകാശ് കുറുപ്പ് മോഡറേറ്ററാകും.