കാക്കകളെ ചത്ത നിലയിൽ കണ്ടെത്തി

Thursday 19 February 2026 12:02 AM IST
കാക്ക

ഇരിട്ടി: പായം കോണ്ടമ്പ്ര മേഖലയിൽ കാക്കകളെ ചത്തനിലയിൽ കണ്ടെത്തി. രണ്ട് മാസം മുൻപ് എടക്കാനം മേഖലയിൽ കാക്കകൾ കൂട്ടത്തോടെ ചാവുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിൽ കാക്കകൾ ചാകാൻ ഇടയാക്കിയത് പക്ഷിപ്പനി മൂലമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശവും നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇരട്ടി, മാടത്തിൽ തുടങ്ങിയ പ്രദേശങ്ങളിലും മാലൂരിലും ഉൾപ്പെടെ കാക്കകൾ കൂട്ടത്തോടെ ചത്തിരുന്നു. പക്ഷിപ്പനിയാണ് ഇവിടങ്ങളിൽ കാക്കകൾ ചാകാൻ ഇടയായത് എന്ന് കണ്ടെത്തലിനെ തുടർന്ന് മുൻകരുതൽ നടപടികൾ എടുക്കാൻ ആരോഗ്യവകുപ്പ് തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പായം കോണ്ടബ്ര മേഖലയിലും കാക്കകൾ ചാവുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്. ഇതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വേണ്ട മുൻകരുതൽ നടപടിയെടുക്കാൻ നാട്ടുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.