അക്കാഡമിക് ബ്ലോക്ക് ഉദ്ഘാടനം ഇന്ന്
Thursday 19 February 2026 12:05 AM IST
പയ്യന്നൂർ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം നവീകരണ പ്രവൃത്തി ഉദ്ഘാടനവും പെരിങ്ങോം ഗവൺമെന്റ് കോളേജ് അക്കാഡമിക് ബ്ലോക്ക് കെട്ടിടം ഉദ്ഘാടനവും ഇന്ന് നടക്കും. "ഒരു തദ്ദേശസ്ഥാപനത്തിൽ ഒരു കളിക്കളം" എന്ന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി കായിക വകുപ്പിൽ നിന്ന് 50 ലക്ഷം രൂപയും ടി.ഐ മധുസൂദനൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയുമടക്കം ഒരു കോടി രൂപ ചെലവഴിച്ചാണ് മൈതാനം നവീകരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. പെരിങ്ങോം ഗവൺമെന്റ് കോളേജിൽ നാല് കോടി രൂപ ചെലവിൽ നിർമ്മിച്ച അക്കാഡമിക് ബ്ലോക്ക് കെട്ടിടം ഇന്ന് വൈകീട്ട് 5ന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഇരു പരിപാടികളിലും എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.