കുടിയാന്മലയിൽ ജനകീയ ശുചീകരണം

Thursday 19 February 2026 12:02 AM IST
ജനകീയ ശുചീകരണം

പയ്യാവൂർ: ശുചിത്വ മിഷന്റെ നിർദ്ദേശപ്രകാരം കുടിയാന്മല ടൗണിലും പരിസരങ്ങളിലും നടത്തിയ ജനകീയ ശുചീകരണം ഏരുവേശി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടിയാന്മല യൂണിറ്റ് പ്രസിഡന്റ് പി.ഡി. ബെന്നി അദ്ധ്യക്ഷത വഹിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത്, കുടിയാന്മല പ്രാഥമികാരോഗ്യകേന്ദ്രം, കെ.വി.വി.ഇ.എസ് കുടിയാന്മല യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണം സംഘടിപ്പിച്ചത്. വിവിധ വാർഡംഗങ്ങളായ നിഷ സോജൻ, ഷിജ ജെയിംസ്, പി.കെ രമേശൻ, ജോൺസൺ പുലിയുറുമ്പിൽ, മേരി ഫ്രാൻസിസ്, ഹരിതകർമ സേനാംഗങ്ങൾ, ആശ പ്രവർത്തക‌ർ, പി.എച്ച്.സിയിലെ ജീവനക്കാർ, കെ.വി.വി.ഇ.എസ് ജനറൽ സെക്രട്ടറി ഷിബു, ട്രഷറർ ഗണേശ് ബാബു പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെ മുഴുവൻ വ്യാപാരികൾ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.