ടോക്സിക്കോളജി ലാബ് സമുച്ചയം നാടിന് സമർപ്പിച്ചു

Thursday 19 February 2026 1:56 AM IST

പാലോട്: മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല റഫറൽ ലബോറട്ടറിയായ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ, 4.5 കോടി ചെലവഴിച്ച് നിർമ്മിച്ച ടോക്സിക്കോളജി ലബോറട്ടറി സമുഛയത്തിന്റെയും കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായ ടോക്സിൻ റെസിഡ്യൂ അനലിറ്റിക്കൽ വിഭാഗത്തിന്റെയും ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ടോക്സിൻ റെസി ഡ്യൂ അനലിറ്റിക്കൽ വിഭാഗം എൽ.സി - എം.എസ് സ്വിച്ച് ഓൺ കർമ്മം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി നിർവഹിച്ചു. ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ.ബോബി രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം മുഖ്യപ്രഭാഷണം നടത്തി.മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.റെജിൻ.എം.സി സ്വാഗതം പറഞ്ഞു.പേരയം ജയൻ,ഡോ.കെ.ആർ.ഷൈജു,ജി.കോമളം,രാധാ ജയപ്രകാശ്,ശ്രീജ ജയകുമാർ,ഷിബു,ഡോ.കെ.സിന്ധു,ഡോ.വിന്നി ജോസഫ്,ഡോ.വിനുജ,ഡോ.ജി ജിമോൻ ജോസഫ്, ഡോ.സെൽവകുമാർ,ഡോ.സലിൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടത്തിയ സെമിനാറുകളിൽ ഡോ.സൗമ്യ വിജയകുമാർ,ഡോ.പ്രത്യൂഷ്.പി.ആർ എന്നിവർ ക്ലാസുകളെടുത്തു. ഡോ.സ്മിത വിൽസൺ നന്ദി പറഞ്ഞു.