കൊച്ചിയിൽ എംഡിഎംഎ വിറ്റ് യുവാവ് നേടിയത് ലക്ഷം രൂപ, യുവാക്കൾക്ക് രാസലഹരി നൽകുന്ന മുഖ്യ കണ്ണി പിടിയിൽ
Wednesday 18 February 2026 10:09 PM IST
കൊച്ചി: രാസലഹരി വിതരണത്തിലൂടെ കിട്ടിയ 1.02ലക്ഷംരൂപയും 176ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. പനങ്ങാട് ഉദയത്തുംവാതിൽ മരോട്ടിക്കൽവീട്ടിൽ സജിത്ത് വേണുവാണ് (36) ഡാൻസാഫിന്റെ പിടിയിലായത്. പനങ്ങാട് എം.എൽ.എ റോഡിലുള്ള പ്രതിയുടെ വീട്ടിൽനിന്നാണ് എം.ഡി.എം.എ പിടികൂടിയത്. യുവാക്കൾക്ക് രാസലഹരി വിതരണം ചെയ്യുന്ന മുഖ്യകണ്ണിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ടാക്സി ഡ്രൈവറായ സജിത്ത് ഇതിന്റെ മറവിലാണ് രാസലഹരി വിതരണം ചെയ്യുന്നത്.
കൊച്ചി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പനങ്ങാട് എസ്.എച്ച്.ഒ വിബിൻദാസിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം. ഇന്ന് കോടതിയിൽ ഹാജരാക്കും.